നിർമല സീതാരാമനും ജയശങ്കറും തെരഞ്ഞെടുപ്പ് നേരിടും; സൂചന നൽകി പ്രഹ്ളാദ് ജോഷി

ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്ര‍ീയത്തിലേക്കിറക്കാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു
 കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ഇന്ത്യൻ‌ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ഇന്ത്യൻ‌ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
Updated on

ന്യൂഡൽഹി: ബിജെപി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും എസ്.ജയശങ്കറും ലോകേസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഇരുവരും രാജ്യസഭാംഗമാണ്. പക്ഷെ ഇരുവരും തെരഞ്ഞെടുപ്പ് നേരിട്ടിട്ടില്ലെന്നും ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്ര‍ീയത്തിലേക്കിറക്കാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നുണ്ട്. പക്ഷെ, കർണാടകയിൽ നിന്നാണോ, അതോ മറ്റെവിടെങ്കിലും നിന്നാണോ മത്സരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കർണാടകയെ പ്രതിനിധീകരിച്ചാണ് നിർമല സീതാരാമൻ രാജസഭയിലിരിക്കുന്നത്. ജയശങ്കർ ഗുജറാത്തിനെയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com