കേന്ദ്ര ബജറ്റിൽ ചരിത്രം കുറിച്ച് നിർമല സീതാരാമൻ

എഴ് ബജറ്റുകൾ അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്‍റെ റെക്കോർഡ് മറികടന്നാണ് നിർമലയുട നേട്ടം
nirmala sitharaman create record of central budget
കേന്ദ്ര ബജറ്റിൽ ചരിത്രം കുറിച്ച് നിർമല സീതാരാമൻ
Updated on

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റും നിർമലാ സീതാരാമന്‍റെ എട്ടാമത് സമ്പൂർണ ബജറ്റുമാണിത്. ഇതോടെ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് നിർമല സ്വന്തമാക്കി.

എഴ് ബജറ്റുകൾ അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്‍റെ റെക്കോർഡ് മറികടന്നാണ് നിർമലയുട നേട്ടം. ഇന്നത്തെ അവതരണം കൂടി പരിഗണിച്ച് 2019 മുതൽ 7 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമല അവതരിപ്പിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com