nirmala sitharaman dressed kanjeevaram saree in budget day

നിർമല സീതാരാമൻ

കാഞ്ചീപുരം സാരിയിൽ നിർമല സീതാരാമൻ; ബജറ്റിൽ തമിഴ്നാടിന് ആദരം

ചുവന്ന പട്ടുനൂലിൽ പൊതിഞ്ഞ ബഹി - ഖാത യ്ക്കൊപ്പമാണ് കാഞ്ചീപുരം സാരിയിൽ നിർമല എത്തിയത് വലിയ ആകർഷകമായി
Published on

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിനൊപ്പം എല്ലാക്കലാത്തും ചർച്ചയാവാറുള്ള ഒന്നാണ് ധനമന്ത്രി നിർമലാ സീതാരാമന്‍റെ സ്റ്റൈലും. ഇത്തരവണയും സാരിയിൽ വെറൈറ്റിയുമായാണ് നിർമല എത്തിയിരിക്കുന്നത്.

തമിഴ്നാടിന്‍റെ പുരാതന നെയ്ത്ത് പാരമ്പര്യത്തിന്‍റെ സൂചകമാി കാഞ്ചീപുരം സാരിയാണ് നിർമല ധരിച്ചിരിക്കുന്നത്. ചുവന്ന പട്ടുനൂലിൽ പൊതിഞ്ഞ ബഹി - ഖാത യ്ക്കൊപ്പമാണ് കാഞ്ചീപുരം സാരിയിൽ നിർമല എത്തിയത് വലിയ ആകർഷകമായി.

മെറൂണ്‍ കാഞ്ചീപുരം സാരിയാണ് നിര്‍മലാ സീതാരാമന്‍ ധരിച്ചത്. വ്യത്യസ്ത ബോർഡറും ലളിതമായ സ്വർണ നിറത്തിലുള്ള ഡിസൈനുമാണ് സാരിയിലുള്ളത്. മഞ്ഞ ബ്ലൗസ് ആയിരുന്നു ഇതിനൊപ്പം ധരിച്ചിരുന്നത്.

സർക്കാരിന്‍റെ വൊക്കൽ ഫോർ ലോക്കൽ ക്യാംപെയ്‌നില്‍ ഉള്‍പ്പെട്ട പരമ്പരാഗത തുണിത്തരങ്ങളെയും കരകൗശല തൊഴിലാളികളെയും ആഗോള ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്‍റെ ഭാഗമാണിത്.

logo
Metro Vaartha
www.metrovaartha.com