
ന്യൂഡൽഹി: ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കി. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത്. പുതിയ നികുതികള്‍ ബില്ലിലില്ല.
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. 2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ആദായ നികുതി നിയമം എന്നായിരിക്കും നിയമം പ്രാബല്യത്തിൽ വന്നാലും പേര്. സഭ മർച്ച് 10 വരെ പിരിഞ്ഞു.