പുതിയ ദൗത്യം; നിതിൻ നബീൻ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റായി ചുമതലയേറ്റു

ബിജെപി ആസ്ഥാനത്ത് നിതിന് ഊജ്വലസ്വീകരണം
nithin charge to president of bjp national working  committee

നിതിൻ നബീൻ ബിജെപി ആസ്ഥാനത്ത് ദേശീയ വർക്കിങ് പ്രസിഡന്‍റായിചുമതലയേറ്റു

Updated on

ന്യൂഡൽഹി: ബിഹാറിലെ മന്ത്രി നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിതിന് ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. നബീന്‍റെ നിയമനം അപ്രതീക്ഷിതമായിരുന്നു. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നി വകുപ്പുകളിൽ മന്ത്രിയാണ് നിതിൻ നബീൻ.

മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിൻ നബീൻ പറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് രണ്ടായിരത്തി പത്തു മുതൽ ബങ്കിപൂർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു. ഛത്തീസ്ഗഡിന്‍റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com