പത്താമൂഴം; നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സാമ്രാട്ട് ചൗധരിയും, വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാർ

സാമ്രാട്ട് ചൗധരിയും, വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാർ

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Updated on

പറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും, വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു.

പറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങി പ്രമുഖർ പങ്കെടുത്തു. 243 അംഗ നിയമസഭയിൽ 202 സീറ്റ് നേടിയാണ് എൻഡിഎ ബിഹാറിൽ വീണ്ടും അധികാരം ഉറപ്പിച്ചത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com