കശ്മീർ- കന്യാകുമാരി ‌എക്സ്പ്രസ് വേ ഉടൻ: ഗഡ്കരി

രാജ്യത്തെ റോഡ് ഗതാഗത മാർഗങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം
Nitin Gadkari
Nitin Gadkari
Updated on

ന്യൂഡൽഹി: കശ്മീർ- കന്യാകുമാരി എക്സ്പ്രസ് വേ നിർമാണത്തിന് കേന്ദ്രം തയാറാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ റോഡ് ഗതാഗത മാർഗങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് പുതിയ പദ്ധതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ആക്സസ് കൺട്രോൾ പാതയാകും നിർമിക്കുക. ഇതോടെ റോഡ് ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.

പുതിയ റോഡ് വരുന്നതോടെ ഡൽഹിക്കും ചെന്നൈയ്ക്കും ഇ‌ടയിലുള്ള ദൂരം 1,312 കിലോമീറ്ററായി കുറയുമെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. നിലവിൽ 2,213 കിലോമീറ്ററാണ് ഡൽഹി-ചെന്നൈ ദൂരം. റിപ്പോർട്ടനുസരിച്ച് പുതിയ എക്സ്പ്രസ് വേ വരുന്നതോടെ ഇതിൽ 900 കിലോമീറ്ററോളം കുറവുണ്ടാകുമെന്നാണ് കണക്കു കൂട്ടൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com