പാർലമെന്‍റിൽ സംസാരിക്കുന്നതിനെക്കാൾ പ്രധാനം മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്: ഗഡ്കരി

നമ്മുടെ ചർച്ചകളിലും സവാദങ്ങളിലും വിരുദ്ധാഭിപ്രായം ഉണ്ടാകുന്നതല്ല പ്രശ്നം. ആശയങ്ങളുടെ അഭാവമാണ്.
Nitin Gadkari
Nitin Gadkari

മുംബൈ: നന്നായി പ്രവർത്തിക്കുന്നവർ അംഗീകരിക്കപ്പെടാതെയും മോശം രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യം രാജ്യത്തുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏത് സർക്കാർ വന്നാലും ഇതേ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

നമ്മുടെ ചർച്ചകളിലും സവാദങ്ങളിലും വിരുദ്ധാഭിപ്രായം ഉണ്ടാകുന്നതല്ല പ്രശ്നം. ആശയങ്ങളുടെ അഭാവമാണ്. സ്വയം ബോധത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യയശാസ്ത്രങ്ങളിൽ‌ അടിയുറച്ചുനിൽക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ അവരുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതിയാണെന്നും ഗഡ്കരി പറഞ്ഞു.

രാഷ്ട്രീയക്കാർ വരുക‍യും പോകുകയും ചെയ്യും. അവർ തങ്ങളുടെ മണ്ഡലങ്ങൾക്കു വേണ്ടി ചെയ്ത കാര്യങ്ങളാണ് ഓർമിക്കപ്പെടുക. പാർലമെന്‍റിൽ സംസാരിക്കുന്നതിനെക്കാൾ പ്രധാനം മണ്ഡലത്തിന് വേണ്ടി പ്രവർത്തിക്കുക എന്നാതാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com