തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു| Video

യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്
തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു| Video

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്.

തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു സംഭവം. ഉടൻ തന്നെ സ്റ്റേജിലുണ്ടായ പ്രവർത്തകർ അദ്ദേഹത്തിന് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

ഒരു ഇടവേളയ്ക്ക് ശേഷം, സ്റ്റേജിൽ തിരിച്ചെത്തി പ്രസംഗം തുടരുകയും ചെയ്തു. തന്റെ പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.

"മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും ആരോഗ്യവാനാണ്, അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരൂദിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദിയെന്നും ഗഡ്കരി എക്‌സിൽ പോസ്റ്റ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com