

നിതിൻ നബീൻ.
File
ന‍്യൂഡൽഹി: ബിജെപി ദേശീയ അധ‍്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. പാർട്ടിയുടെ 12ാമത് അധ‍്യക്ഷനാണ് നിതിൻ. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനായ നിതിൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ‍്യക്ഷനാണ്. വർക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നാണ് ദേശീയ അധ‍്യക്ഷനായി ചുമതലയേറ്റെടുക്കുന്നത്.
2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിൻ നബീൻ പറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് രണ്ടായിരത്തി പത്തു മുതൽ ബങ്കിപൂർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു.
ഛത്തീസ്ഗഡിന്‍റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.