മോദിക്ക് സഖ്യസർക്കാർ കൊണ്ടുനടക്കാനാവില്ല: സഞ്ജയ് റാവുത്ത്

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നല്ലേ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്
മോദിക്ക് സഖ്യസർക്കാർ കൊണ്ടുനടക്കാനാവില്ല: സഞ്ജയ് റാവുത്ത്

മുംബൈ: ജനാധിപത്യത്തെയും ഭരണഘടനയെയും അപകടത്തിലാക്കുന്നവരെ പിന്തുണയ്ക്കാൻ ജെഡിയു നേതാവ് നിതീഷ് കുമാറും , ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡുവും തയാറാകുമെന്ന് കരുതുന്നില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജ് റാവുത്ത്. ബിജെപിക്ക് ഭൂരിപക്ഷ‍ം ഇല്ലെന്നും സഖ്യസർക്കാരുണ്ടാക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന് അത് നടത്തിക്കൊണ്ടു പോവുകയെന്നത് പരിചയമില്ലാത്ത കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നല്ലേ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സഖ്യസർക്കാരുണ്ടാക്കാൻ ശ്രമിക്കുകയാണ്. നായിഡുവിന്‍റെയും നിതീഷിന്‍റെയും സഹായത്തോടെയാണ് അവർ സർക്കാരുണ്ടാക്കാൻ പോവുന്നത്. ഇവിടെ മോദി പരാജയപ്പെട്ടു. അത് അവരുടെ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ്. മോദി വൈദവമല്ല, മനുഷ്യനാണെന്ന് അംഗീകരിക്കണമെന്നും സജ്ഞയ് റാവുത്ത് ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com