

നിതീഷ് കുമാർ
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കിയതോടെ പ്രതികരണവുമായി നിതീഷ് കുമാർ രംഗത്ത്. വോട്ടർമാർക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി രേഖപ്പെടുത്തിയ അദ്ദേഹം എൻഡിഎ സഖ‍്യം ഈ തെരഞ്ഞെടുപ്പിൽ പൂർണമായ ഐക‍്യം പ്രകടിപ്പിച്ചെന്നും മികച്ച ഭൂരിപക്ഷം നേടിയെന്നും കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റിലൂടെയായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്. ചിരാഗ് പാസ്വാൻ, ശ്രീ ജിതൻ റാം മാഞ്ചി, ശ്രീ ഉപേന്ദ്ര കുശ്വാഹ എന്നിവർക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളുടെ പിന്തുണയോടെ ബിഹാർ കൂടുതൽ പുരോഗതി കൈവരിക്കുമെന്നും രാജ‍്യത്തെ വികസിത സംസ്ഥാനമായി ബിഹാർ മാറുമെന്നും അദ്ദേഹം പറഞ്ഞു.