

നടൻ വിജയ്, രാഹുൽ ഗാന്ധി
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവുമായി തമിഴ്നാട്ടിൽ സഖ‍്യത്തിനില്ലെന്ന് കോൺഗ്രസ്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് എഐസിസി നിലപാട് വ‍്യക്തമാക്കിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ നാലു മണിക്കൂറാണ് ചർച്ച നടത്തിയത്.
ഡിഎംകെയുമായി സഖ‍്യം തുടരുമെന്നാണ് വിവരം. പരസ‍്യ പ്രസ്താവനകൾ എഐസിസി തമിഴ്നാട്ടിൽ വിലക്കിയിട്ടുണ്ട്. ഡിഎംകെയുമായി അഭിപ്രായ വ‍്യത‍്യാസമുണ്ടെന്ന തരത്തിൽ പരസ‍്യ പ്രസ്താവനകൾ പാടില്ലെന്നാണ് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.