ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല; ഹർജി പരിഗണിക്കുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി

രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടിയാണ് നായിഡുവിനെ കുടുക്കിയതെന്ന് നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകർ
ചന്ദ്രബാബു നായിഡു
ചന്ദ്രബാബു നായിഡു

വിജയവാഡ: 371 കോടി രൂപയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല. അതേസമയം, സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

ഈ മാസം ഒമ്പതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ആന്ധ്രപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാൽ രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടിയാണ് നായിഡുവിനെ കുടുക്കിയതെന്നും ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും ചന്ദ്രബാബു നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാൽവെ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ് ലൂത്ര എന്നിവർ വാദിച്ചു.

നന്ദ്യാലിൽ പൊതുപരിപാടിക്കു ശേഷം കാരവനിൽ ഉറങ്ങുന്നതിനിടെ സെപ്റ്റംബർ 9ന് പുലർച്ചെയാണ് നായിഡുവിനെ ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. നൈപുണ്യ വികസന കോർപ്പറേഷന്‍റെ മികവിന്‍റെ കേന്ദ്രങ്ങളിലെ പരിശീലനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നായിഡു അറസ്റ്റിലായത്. ഈ കേന്ദ്രങ്ങൾ വഴി നൽകിയ പണം സ്വീകരിച്ചവർ വ്യാജ കമ്പനികളിലേക്ക് ഇതു കൈമാറുകയായിരുന്നെന്നാണു കേസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com