''ദീപാവലിക്ക് സർക്കാർ ചെലവിൽ സമ്മാന വിതരണം വേണ്ട''; വകുപ്പുകൾക്ക് നിർദേശം നൽകി ധനകാര്യ മന്ത്രാലയം

അനാവശ്യ ചെലവുകൾ കുറയ്ക്കുക, സാമ്പത്തിക അച്ചടക്കം വരുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഉത്തരവിന് പിന്നിലെന്നാണ് വിശദീകരണം
No Diwali Gifts On Govt Funds Finance Ministry Orders All Departments

''ദീപാവലിക്ക് സർക്കാർ ചെലവിൽ സമ്മാന വിതരണം വേണ്ട''; വകുപ്പുകൾക്ക് നിർദേശം നൽകി ധനകാര്യ മന്ത്രാലയം

representative image

Updated on

ന്യൂഡൽഹി: സർക്കാർ പണം ഉപയോഗിച്ച് ദീപാവലി സമ്മാനങ്ങൾ നൽകരുതെന്ന് വകുപ്പുകൾക്ക് നിർദേശം നൽകി ധനകാര്യ മന്ത്രാലയം. മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കടക്കമാണ് ധനകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

അനാവശ്യ ചെലവുകൾ കുറയ്ക്കുക, സാമ്പത്തിക അച്ചടക്കം വരുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഉത്തരവിന് പിന്നിലെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ‌ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും.

ഉടൻ തന്നെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ വിഭാഗങ്ങളും നിർദേശം കർശനമായി പാലിക്കണമെന്നും ഇത് വകുപ്പു തലത്തിൽ ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com