

ക്രിസ്മസ് ദിനത്തിൽ അവധിയില്ല; കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണമെന്ന് നിർദേശിച്ച് യുപി സർക്കാർ
representative image
ലക്നൗ: വിവിധ സംസ്ഥാനങ്ങൾ ക്രിസ്മസ് അവധികൾ പ്രഖ്യാപിച്ചപ്പോൾ ഉത്തർപ്രദേശിൽ മാത്രം ക്രിസ്മസ് ദിനം സ്കൂളുകൾ പ്രവർത്തിക്കും.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്‍ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാൻ സർക്കാർ നിർദേശിച്ചു.
വിദ്യാർഥികൾ നിർബന്ധമായും സ്കൂളിൽ എത്തണമെന്ന് സർക്കാർ ഉത്തരവിറക്കി. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.