കേരളത്തിലും ബംഗാളിലും 'ഇന്ത്യ' ഇല്ല

എഎപി സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച മധ്യപ്രദേശിലും പ്രതിസന്ധി
സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ | ദേശീയ ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി | പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം.
സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ | ദേശീയ ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി | പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം.
Updated on

ന്യൂഡൽഹി: ദേശീയതലത്തിൽ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കേരളത്തിലും പശ്ചിമ ബംഗാളിലും പ്രാവർത്തികമാക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതായി സൂചന. കേരളത്തിൽ കോൺഗ്രസിനൊപ്പവും ബംഗാളിൽ പ്രധാന എതിരാളികളായ തൃണമൂൽ കോൺഗ്രസിനൊപ്പവും മുന്നണിയായി മത്സരിക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണിത്.

ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിലേക്ക് പ്രതിനിധിയെ നിയോഗിക്കേണ്ടെന്നും സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. പതിനാലംഗ സമിതിയിൽ സിപിഎമ്മിന്‍റെ സ്ഥാനം മുന്നണി ഒഴിച്ചിട്ടിരിക്കുകയാണ്.

ബംഗാളിൽ ബിജെപിയുമായും തൃണമൂലുമായും 'സമദൂരം' പാലിക്കാനാണ് പൊളിറ്റ് ബ്യൂറോ നിശ്ചയിച്ചിരിക്കുന്നതെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. എന്നാൽ, പൊളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വിശദീകരിക്കുന്ന വാർത്തക്കുറിപ്പിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല.

ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണിക്ക് തിരിച്ചടിയായി വിലയിരുത്തപ്പെടുമെങ്കിലും, യഥാർഥത്തിൽ കേരളത്തിലെ കോൺഗ്രസിനും ബംഗാളിലെ തൃണമൂലിനം ആശ്വാസം നൽകുന്നതാണ് സിപിഎം തീരുമാനം. ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചാൽ, ഇതുവരെ പോരടിച്ചു നിന്ന അണികളോടു പറയാനുള്ള മറുപടിക്ക് ഇനിയാരും ബുദ്ധിമുട്ടേണ്ടിവരില്ല.

എന്നാൽ, ഈ പ്രശ്നം രണ്ടു സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതുമല്ല. ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുന്ന ആം ആദ്മി പാർട്ടി മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻകൂട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ഇക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിട്ടുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com