രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; 60 ദിവസത്തേക്കുള്ള എണ്ണ കരുതലുണ്ടെന്ന് കേന്ദ്രം

രാജ്യത്ത് ലോക്ക്ഡൗണുണ്ടാകുമെന്ന അഭ്യൂഹങ്ങൽ തികച്ചും തെറ്റാണ്
No lockdown will be imposed in the country

രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല;

Updated on

ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ്പുരി. അത്തരം ഒരു നിർദേശവും പരിഗണനയിലില്ല. രാജ്യത്ത് ലോക്ക്ഡൗണുണ്ടാകുമെന്ന അഭ്യൂഹങ്ങൽ തികച്ചും തെറ്റാണ്. നാം ശാന്തരും ഉത്തരവാദിത്വമുള്ളവരുമായും ഒറ്റക്കെട്ടായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇറാൻ-ഇസ്രേയൽ യുദ്ധത്തെതുടർന്നുള്ള ആഗോള ഊർജ-പ്രകൃതിവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്ക പരക്കുന്നതിനിടെയാണ് പുരിയുടെ പ്രസ്താവന. ഇന്ധനം, ഊർജം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ തടസമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണത്തിൽ തടസങ്ങൾ നേരിട്ടാലും ഇന്ത്യയെ അത് ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അടുത്ത 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണയുടെ കരുതൽശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ട്. ലോകമെമ്പാടുമുള്ള 41ലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യ ഇപ്പോൾ എണ്ണ വാങ്ങുന്നുണ്ട്. രാജ്യങ്ങളിൽ നിന്നുള്ള വർധിച്ച ഇറക്കുമതിയിലൂടെ വിതരണത്തിലെ ഏത് പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യക്ക് സാധ്യക്കുമെന്നും രാജ്യം ഏത് വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com