
ഇന്ത്യയ്ക്കു മേല്‍ ഇനിയും തീരുവ ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്
file image
വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ, റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ ഇനിയും തീരുവ ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്.' പുടിന് എണ്ണ കച്ചവടത്തില്‍ ഒരു ക്ലയിന്‍റിനെ നഷ്ടപ്പെട്ടു. അതായത്, ഇന്ത്യയെ. ചൈനയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവരാണ്. അവര്‍ക്കെതിരേ സെക്കന്‍ഡറി താരിഫ് ഞാന്‍ ചുമത്തിയാല്‍ അത് അവരുടെ കാഴ്ചപ്പാടില്‍ വളരെ വിനാശകരമായിരിക്കും ' ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
ഇന്ത്യയ്ക്ക് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്കു നിലവില്‍ 25 ശതമാനം തീരുവ അധികമായി നല്‍കേണ്ടി വരുന്നുണ്ട്. ഈ മാസം ഏഴ് മുതലാണ് 25 ശതമാനം അധിക തീരുവ നല്‍കുന്നത്. ഇതിനു പുറമെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ 25 ശതമാനം തീരുവ കൂടി ചുമത്തിയിട്ടുണ്ട്. അത് ഓഗസ്റ്റ് 27 മുതലായിരിക്കും ചുമത്തുക.