കമൽനാഥുമായി ഭിന്നതയില്ല: ദിഗ്‌വിജയ് സിങ്

ഗ്രാമ സന്ദർശനം റദ്ദാക്കിയതിന് വിശദീകരണം
Digvijay Singh and Kamal Nath
Digvijay Singh and Kamal Nath

ഭോപ്പാല്‍: പിസിസി അധ്യക്ഷൻ കമൽനാഥും താനും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്. സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ ബിജെപിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നു ദിഗ്‌വിജയ് ആരോപിച്ചു.

ബിജെപി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുപോര് ഉച്ചസ്ഥായിയിലാണ്. അതു മറച്ചുവയ്ക്കാനാണു ഞാനും കമൽനാഥുമായി ഭിന്നതയിലാണെന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ഗ്രൂപ്പു പോര് മൂലമാണു താൻ ഗ്രാമ സന്ദർശനം റദ്ദാക്കിയതെന്ന റിപ്പോർട്ടുകൾ ദിഗ്‌വിജയ് തള്ളി. ജാബുവ, ഖാട്ടെ ഗ്രാമങ്ങളിലെ പരിപാടികൾ ഞാൻ റദ്ദാക്കിയെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റാണ്. സംഘടനയുമായും തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട ചർച്ചകളുണ്ടായിരുന്നു. അതിനാലാണു പരിപാടികളിൽ നിന്നു പിന്മാറിയത്. പാർട്ടി ഐക്യത്തോടെയാണു മുന്നോട്ടുപോകുന്നതെന്നും ദിഗ്‌വിജയ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com