"നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ ഒറ്റ ടീം"; ഓപ്പറേഷൻ സിന്ദൂറിൽ സച്ചിൻ ടെൻഡുൽക്കർ

ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, സുരേഷ് റെയ്‌ന എന്നിവരും സൈന്യത്തെ പ്രശംസിച്ചു
No Room For Terrorism In Our world sachin tendulkar operation sindoor

"നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ ഒറ്റ ടീം"; ഓപ്പറേഷൻ സിന്ദൂറിൽ സച്ചിൻ ടെൻഡുൽക്കർ

Updated on

ന്യൂഡൽഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക്കിസ്ഥാനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരതാവളങ്ങൾ തകർത്ത ഓപ്പറേഷന്‍ സിന്ദൂറിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കർ.

ലോകത്ത് തീവ്രവാദത്തിന് ഇടമില്ലെന്ന് സച്ചിൻ എക്‌സിൽ എഴുതി. "ഇന്ത്യയുടെ ശക്തി അവരുടെ ജനങ്ങളാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഐക്യത്തിൽ നിർഭയം. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ കവചം അവളുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ ഒറ്റ ടീമാണ്.'' സച്ചിൻ എക്സിൽ കുറിച്ചു.

സർജിക്കൽ സ്ട്രൈക്കിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ, മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗ്, സുരേഷ് റെയ്‌ന എന്നിവരും രംഘത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com