വാഹനം ഇലക്ട്രിക്കാണോ; എന്നാൽ ഇനി മുതൽ ടോൾ നൽകേണ്ട! | Video

ജിപിഎസും ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇനി ഇലക്ട്രിക് വാഹന ഉടമകള്‍ ടോള്‍ നൽകേണ്ടി വരില്ല. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. ഇവി നിര്‍മാതാക്കള്‍ക്ക് ഇന്‍സെന്‍റീവുകളും ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയും നല്‍കിക്കൊണ്ട് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ഇത് കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ ഇവി നയം നടപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കുറവാണെന്നതും ചാര്‍ജിങ് ഉത്കണ്ഠയുമെല്ലാം ചൂണ്ടിക്കാട്ടി ഇപ്പോഴും ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനം വാങ്ങുന്നതിൽ നിന്ന് പിന്നോട്ടുപോകുന്നുണ്ട്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിൽ ഒന്നിലധികം വാഹന ബ്രാന്‍ഡുകളുടെ ഫാക്ടറികൾ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ 2025-ലെ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഇവി നയത്തിന് കഴിഞ്ഞ ഏപ്രില്‍ 29-നാണ് മഹാരാഷ്ട്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. ഈ നയ പ്രകാരം അടല്‍ സേതു, മുംബൈ-പൂനെ എക്‌സ്പ്രസ് വേ, സമൃദ്ധി മഹാമാര്‍ഗ് എന്നീ പാതകളിലൂടെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ടോൾ അടക്കേണ്ടതില്ല.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com