ചെങ്കോട്ട സ്ഫോടനം; അൽഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍റെ നോട്ടീസ്

ന്യൂനപക്ഷ പദവി കളയാതിരിക്കാൻ കാരണം വ്യക്തമാക്കണം
 ന്യൂനപക്ഷ പദവി കളയാതിരിക്കാൻ കാരണം വ്യക്തമാക്കണം

അൽഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍റെ നോട്ടീസ്

Updated on

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ സർവകലാശാലയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണിത്.

നേരത്തെ, സ്ഫോടനവുമായി ബന്ധമില്ലെന്ന് കാണിച്ച് അൽ ഫലാഹ് സർവകലാശാല വാർത്താകുറിപ്പ് ഇറക്കിയിരുന്നു. മുഖ്യപ്രതി ഭീകരൻ

മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്.കശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദ അടക്കമുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിനിടെ വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേരാണെന്ന് എൻഐഎയുടെ നിലപാട്. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികളെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ ആക്രമണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പാക് ചാരസംഘടനയുമായും ഇടപെടൽ നടത്തി എന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലെ ഖ്വാസിഗുണ്ടിൽ ഒക്ടോബർ 18 നാണ് മറ്റുഗ്രൂപ്പുകളുമായി നബി ചർച്ച നടത്തിയത് എന്നാണ് കണ്ടെത്തൽ. ഇതിനിടെ ഭീകരസംഘവുമായി ബന്ധപ്പെട്ട് കണ്ണികൾ പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുകയാണ്.

പ്രതികളുടെ മൊബൽ അടക്കം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പരിശോധിച്ചതോടെയാണ് ഇതിനായുള്ള തെളിവുകൾ ലഭിച്ചത്. ഉഗാസ എന്ന പേരിൽ അറിയപ്പെടുന്ന ഭീകരൻ അല്ലാതെ മറ്റു രണ്ടു പേരുമായിട്ടും ഈ സംഘം ഇടപെടൽ നടത്തി. ഫൈസൽ ബട്ട്, ഹാഷിം എന്നിവരുമായിട്ടാണ് ഭീകരസംഘം ബന്ധപ്പെട്ടിരുന്നത്. ഇതിൽ ഫൈസൽ ഐഎസ്ഐ ഏജന്‍റ് ആണെന്നാണ് സൂചന. ഉഗാസയുടെ നിലവിലെ സാന്നിധ്യം അഫ്ഗാനിസ്ഥാനിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com