ഇനി യാചകർക്ക് പണം നൽകിയാൽ കേസ്; ഭിക്ഷാടനം പൂർണമായും നിരോധിക്കാൻ ഒരുങ്ങി ഭോപ്പാൽ

ജനുവരി ഒന്നുമുതൽ കേസെടുത്ത് തുടങ്ങുമെന്നാണ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.
Now, if you give money to beggars, you will be charged; Bhopal is ready to completely ban begging
ഭോപ്പാൽ
Updated on

മധ്യപ്രദേശ്: ഭോപ്പാലിൽ നിന്ന് ഭിക്ഷാടനം പൂർണമായും നിരോധിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. കൂടാതെ യാചകർക്ക് പണം നൽകുന്നവർക്കെതിരെ കേസെടുക്കുവാനുമാണ് നീക്കം. ജനുവരി ഒന്നുമുതൽ കേസെടുത്ത് തുടങ്ങുമെന്നാണ് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ദോറില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് നേരത്തെതന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. നടപടികള്‍ കടുപ്പിക്കുന്നതിന് മുന്നോടിയായി ഈമാസം അവസാനംവരെ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. അതിനുശേഷമാകും ജനുവരി ഒന്നുമുതല്‍ കേസുകളിലേക്ക് കടക്കുക.

യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ എഫ്.ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് കടുത്ത നടപടികള്‍ക്ക് ഇന്ദോറില്‍ തുടക്കം കുറിക്കുന്നത്.

ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോര്‍, ലഖ്‌നൗ, മുബായ്, നാഗ്പുര്‍, പട്‌ന, അഹമ്മദാബാദ് നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com