ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ തന്നെ യാത്രാ തീയതി മാറ്റാം

പുതിയ ടിക്കറ്റിന് കൂടുതൽ നിരക്കാണെങ്കിൽ അധികമായി വരുന്ന തുക അടയ്ക്കണം.
Now you can change your travel date without canceling your ticket

ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ തന്നെ യാത്രാ തീയതി മാറ്റാം

Updated on

ന്യൂഡൽഹി: ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്രാ തീയതി മാറ്റാൻ റെയ്‌ൽവേ സൗകര്യമേർപ്പെടുത്തുന്നു. അടുത്ത ജനുവരി മുതൽ യാത്രക്കാർക്ക് ഈ സൗകര്യം ലഭ്യമാക്കുമെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തശേഷം യാത്ര ചെയ്യുന്ന ദിവസം മാറ്റണമെങ്കിൽ ലഭിച്ച ടിക്കറ്റ് ക്യാൻസൽ ചെയ്തു പുതിയത് എടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ആദ്യ ടിക്കറ്റിന് നൽകിയ നിരക്കിൽ ഒരു ഭാഗം ക്യാൻസലേഷൻ ഫീ ആയി നഷ്ടമാകും. പുതിയ സംവിധാനത്തിൽ ക്യാൻസലേഷൻ ഫീ ഉണ്ടാവില്ല.

ഇപ്പോഴത്തെ സംവിധാനം യാത്രക്കാരുടെ താത്പര്യത്തിന് ചേരുന്നതല്ലെന്നു മന്ത്രി. എന്നാൽ, യാത്രാ തീയതി മാറ്റുമ്പോൾ സീറ്റ് ഉറപ്പു നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തീയതിയിൽ കൺഫർമേഷനുള്ള ടിക്കറ്റ് ഉറപ്പിക്കാനാവില്ല. പുതിയ ടിക്കറ്റിന് കൂടുതൽ നിരക്കാണെങ്കിൽ അധികമായി വരുന്ന തുക അടയ്ക്കണം.

നിലവിലുള്ള ചട്ടങ്ങൾ പ്രകാരം യാത്ര പുറപ്പെടുന്നതിന് 48 മുതൽ 12 വരെ മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ നിരക്കിന്‍റെ 25 ശതമാനം നഷ്ടമാകും. 12 മുതൽ നാലുവരെ മണിക്കൂറിനുള്ളിലാണു റദ്ദാക്കുന്നതെങ്കിൽ കൂടുതൽ തുക നഷ്ടമാകും. റിസർവേഷൻ ചാർട്ട് തയാറാക്കിയശേഷമാണെങ്കിൽ പണം തിരികെ ലഭിക്കില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com