തൊഴിലുറപ്പ് വേതനം ഉയർ‌ത്തി കേന്ദ്രം; ഒരാഴ്ചയ്ക്കുള്ളിൽ വർധനവ് പ്രാബല്യത്തിൽ വന്നേക്കും

വേതന വര്‍ധനവില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ കേന്ദ്രത്തിന് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി. ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷൻ അനുമതി നൽകിയതോടെ ഒരാഴ്ചയ്ക്കുള്ളിൽ വർധിപ്പിച്ച വേതനം നിലവിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരം.

വേതന വര്‍ധനവില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷനായ പാർലമെന്‍ററി കമ്മിറ്റിയാണ് വേതന വർധനവിന് ശുപാർശ നൽകിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com