സിഎസ്ഐആർ നെറ്റ് പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്

ജൂൺ 18 ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു
nta postpones csir ugc net exam
nta postpones csir ugc net exam

ന്യൂഡൽഹി: ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യം കാരണമാണ് പരീക്ഷ നീട്ടിവച്ചതെന്നാണ് വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജൂൺ 18 ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോർന്നെന്ന സംശയത്തെത്തുടർന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.