
ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാമ്മന്‍ ഖാന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും ഹാജരാകാതിരുന്നതോടെയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മാമ്മൻ ഖാനെ ചോദ്യം ചെയ്യാനായി രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫിറോസ്പുര്‍ ജിര്‍ക്കയില്‍ നിന്നുള്ള എംഎല്‍എയാണ് മാമ്മന്‍ ഖാന്‍. കലാപമുണ്ടാകുമ്പോൾ ഖാനും അവിടെയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
നഗിനയെ ബർക്കലി ചൗക്കിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ചില ചോദ്യം ചെയ്തപ്പോഴാണ് എംഎൽഎയുടെ പേര് പരാമർശിക്കപ്പെട്ടതെന്നു നൂഹ് ഡെപ്യൂട്ടി കമ്മിഷണർ ധീരേന്ദ്ര ഖഡ്ഗതയും എസ്പി നരേന്ദ്ര ബിജർണിയയും പറഞ്ഞു. വിശദമായ അന്വേഷണത്തിൽ എംഎൽഎയുടെ പങ്ക് വ്യക്തമായെന്നും പൊലീസ്.
നേരത്തേ, മാമ്മന്‍ ഖാനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനും സ്ഫോടക വസ്തു കൈവശം വച്ചതിനുമാണു ഖാനെതിരേ കേസ്. എംഎല്‍എയുടെ ഫോണ്‍ വിളികളും സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മൊഴിയും പൊലീസ് പരിശോധിച്ചു. നൂഹിൽ വിഎച്ച്പിയുടെ ഘോഷയാത്രയ്ക്കു നേരേയുണ്ടായ ആക്രമണത്തെത്തുടർന്നാണു ദിവസങ്ങൾ നീണ്ട സംഘർഷമുണ്ടായത്.