
അമിത് ഷാ
ന‍്യൂഡൽഹി: നിർബന്ധിത മത പരിവർത്തനവും മനുഷ‍്യക്കടത്തും ആരോപിച്ച് ദുർഗിൽ മലയാളി കന‍്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ‍്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ.
കന‍്യാസ്ത്രീകൾക്ക് ജാമ‍്യം ലഭിക്കാത്തതിന്‍റെ വിശദാംശങ്ങളും അമിത് ഷാ ആരാഞ്ഞതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമിത് ഷാ ഇക്കാര‍്യം ചർച്ച ചെയ്തതായും സൂചനയുണ്ട്.
അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ നൽകിയ പരാതികൾ പ്രധാനമന്ത്രിയുടെ ഓഫിസ് അമിത് ഷായ്ക്ക് കൈമാറിയിട്ടുണ്ട്.