ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌

സിപിഐ നേതാക്കളുടെ സംരക്ഷണയിൽ നാരായൺപുർ എസ്പി ഓഫീസിലെത്തിയാണ് പെൺകുട്ടികൾ പരാതി നൽകിയത്
nuns arrested women file complaint against bajrang dal

ബജ്റംങ് ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌

Updated on

ദുർഗ്: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പം റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന യുവതികൾ. ബജ്റംഗ്ദൾ നേതാവ് ജ്യോതിശർമ ഉൾപ്പെടെ 25 പേർക്കെതിരേ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.

സിപിഐ നേതാക്കളുടെ സംരക്ഷണയിൽ നാരായൺപുർ എസ്പി ഓഫീസിലെത്തിയാണ് പെൺകുട്ടികൾ പരാതി നൽകിയത്. ഇവരെ കടത്തുന്നുവെന്നാരോപിച്ചായിരുന്നു കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും അറസ്റ്റ് ചെയ്യുന്നതും.

പരസ്യ വിചാരണയ്ക്ക് വിധേയരാക്കി, സഞ്ചാര സ്വാതന്ത്രം നിഷേധിച്ചു, തെറ്റായ മൊഴികൾ നൽകാൻ നിർബന്ധിച്ചു, ഒപ്പമുണ്ടായിരുന്ന 19 കാരനെ മർദിച്ചു മുതലായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാരായൺപുർ ജില്ലയിൽ നിന്നുള്ള ഗോത്രവർഗത്തിൽപ്പെട്ട പെൺകുട്ടികൾ പരാതി നൽകിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com