നഴ്‌സിങ് വിദ്യാര്‍ഥിനിയെ വാടകമുറിയിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
nursing student found hanging in rented room
നഴ്‌സിങ് വിദ്യാര്‍ഥിനിയെ വാടകമുറിയിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിRepresentative image
Updated on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ 21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കേസരി കുഞ്ച് കോളനിയിലെ വാടകമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ ജ്യോതി സിങ്ങിനെ കണ്ടെത്തിയത്.

ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച വിവരം തിങ്കളാഴ്ച രാവിലെയാണ് പൊലീസിന് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാര്‍ രണ്‍വിജയ് സിംഗ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് വിദഗ്ധരോടൊപ്പം പൊലീസ് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ബബ്നി ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com