റൈസിൻ എന്ന ജൈവായുധം ഇന്ത്യയെ ഓർമിപ്പിക്കുന്നത്

1978ലാണ് ആദ്യമായി റൈസിൻ ഒരു നേതാവിന്‍റെ ജീവനെടുത്തത്
Doctor Ahmed Mohiyuddin Saiyed (35), tailor Azad Suleman Sheikh (20) and student Mohammad

റൈസിൻ കൂട്ടക്കൊലയ്ക്ക് പരിശ്രമിച്ച ഡോക്ടർ അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് (35), തയ്യൽക്കാരൻ ആസാദ് സുലൈമാൻ ഷെയ്ഖ് (20), വിദ്യാർഥി മുഹമ്മദ്

file photo

Updated on

റീന വർഗീസ് കണ്ണിമല

ആവണക്കിന്‍റെ സമ്മാനം- പ്രകൃതി ദത്ത പ്രോട്ടീൻ, മറുമരുന്നില്ലാത്ത കൊലയാളി-ഇതൊക്കെയാണ് റൈസിൻ എന്ന ജൈവായുധം. ഇപ്പോൾ ഇന്ത്യ ഇത് ഉറക്കെ ചിന്തിക്കുന്നത് ഗുജറാത്തിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു 35 കാരൻ ഇസ്ലാമിക് ഭീകരവാദിയായ ഡോക്റ്ററെയും രണ്ടു കൂട്ടാളികളെയും റൈസിൻ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും മാരകായുധങ്ങളുമായി അറസ്റ്റു ചെയ്തതോടെയാണ്.

ഇതൊരു പ്രകൃതിദത്ത, അത്യുഗ്ര ജൈവായുധമാണ്. പ്രകൃതിദത്ത പ്രോട്ടീനാണെങ്കിലും മറുമരുന്നു പോലുമില്ലാത്തത്ര കൊടും വിഷമാണ് റൈസിൻ. ആവണക്കിൻ കുരുവിൽ നിന്നും എണ്ണ വേർതിരിച്ച് എടുത്തതിനു ശേഷമുള്ള പിശിടിലും ഈ മാരക വിഷം അടങ്ങിയിട്ടുണ്ട്. നേർത്ത ഒരളവു പോലും ഒരു മനുഷ്യജീവനെടുക്കാൻ പര്യാപ്തമാണ് ഈ കൊടും വിഷം. ശ്വസനത്തിലൂടെയോ ഭക്ഷണ പാനീയങ്ങളിലൂടെയോ ഏതാനും മില്ലിഗ്രാം പോലും ഉള്ളിൽ ചെന്നാൽ ആരോഗ്യവാനായ ഒരു വ്യക്തി 36 -72 മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെടും.

വിഷ വ്യാപനം ഇങ്ങനെ:

റൈബോസോമുകൾ നിർജീവമാക്കുന്നതിലൂടെ റൈസിൻ കോശങ്ങളെ കൊല്ലുന്നു. കോശങ്ങൾ നിർജീവമാകുന്നതിലൂടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം പതിയെ നിലയ്ക്കുന്നു. ശ്വസന ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദി, കഠിനമായ വയറിളക്കം, കുറഞ്ഞ രക്തസമ്മർദ്ദം, ഒന്നിലധികം അവയവങ്ങളുടെ പരാജയം എന്നിവയാണ് മരണപൂർവ ലക്ഷണങ്ങൾ. എന്നാൽ വിജയകരമായ മറുമരുന്ന് ഇതിന് ഇന്നോളം കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഈ ജൈവായുധമേറ്റവർ കൊല്ലപ്പെടുക തന്നെ ചെയ്യും.

കെമിക്കൽ വെപ്പൺസ് കൺവൻഷൻ(CWC) പ്രകാരം ഷെഡ്യൂൾ 1 കെമിക്കലായാണ് റൈസിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. കൂടാതെ യുഎസ് സെന്‍റേഴ്സ് ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കാറ്റഗറി ബി ബയോടെററിസം ഏജന്‍റായും ഇതിനെ തരം തിരിച്ചിരിക്കുന്നു. ഇന്ത്യൻ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ശാസ്ത്രീയമല്ലാത്ത ആവശ്യങ്ങൾക്കായി ഇത് കൈവശം വയ്ക്കുന്നതും നിർമിക്കുന്നതും കർശനമായി നിരോധിച്ചിട്ടുള്ളതാണ്.

Bulgarian rebel Georgi Markov

ബൾഗേറിയൻ വിമതനായ ജോർജി മാർക്കോവ്

file photo

തീവ്രവാദത്തിലെ ജൈവായുധം

1978ലാണ് ആദ്യമായി റൈസിൻ ഒരു നേതാവിന്‍റെ ജീവനെടുത്തത്. ബൾഗേറിയൻ വിമതനായ ജോർജി മാർക്കോവായിരുന്നു ആ ഹതഭാഗ്യൻ. ലണ്ടനിലെ തെരുവിൽ വച്ച് ബൾഗേറിയൻ രഹസ്യ പൊലീസ് വെടി വച്ചു കൊല്ലുകയായിരുന്നു മർക്കോവിനെ. ഏതാനും ദിവസങ്ങൾക്കകമാണ് അദ്ദേഹം മരിച്ചത്. അതോടെ അദ്ദേഹത്തിന്‍റെ മൃതദേഹം ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്‍റെ ഒരു പ്രത്യേക വിഷ ശാഖയ്ക്ക് കൈമാറിയതോടെയാണ് മർക്കോവിനെതിരെ ഉപയോഗിച്ച പെല്ലറ്റ് ഒരു റൈസിൻ-ലേസ്ഡ് പെല്ലറ്റായിരുന്നു എന്നു കണ്ടെത്തിയത്.

യുഎസിൽ രാഷ്ട്രീയക്കാർക്ക് റൈസിൻ പുരട്ടിയ തപാൽ കത്തുകൾ അയച്ച സംഭവങ്ങൾ നിരവധിയുണ്ട്. 2013ൽ ന്യൂയോർക്ക് സിറ്റി മേയർ മൈക്കൽ ബ്ലൂം ബെർഗിനും വാഷിങ്ടൺ ഡിസി മേയേഴ്സ് എഗൈൻസ്റ്റ് ഇല്ലീഗൽ ഗൺസിന്‍റെ ഓഫീസുകളിലേയ്ക്കും അക്കാലത്തെ അമെരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്കും അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു കാരണക്കാരിയായ നടി ഷാനൻ റിച്ചാർഡ്സൺ പിടിയിലാകുകയും അവർക്ക് ആ വർഷം ഡിസംബറിൽ തന്നെ 18 വർഷം തടവും 367,000 യുഎസ് ഡോളർ പിഴയും വിധിച്ചു.

2018 ലും 2019ലും പെന്‍റഗണിലേയും കാലിഫോർണിയയിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് റൈസിൻ അടങ്ങിയ കത്തുകൾ ലഭിച്ചതായി അധികാരികൾ സ്ഥിരീകരിച്ചു. 2020ൽ റഷ്യൻ നയതന്ത്ര പാസ്പോർട്ടുംറൈസിനും വഹിച്ചു കൊണ്ട് ഒരാൾ മൂന്നു രാഷ്ട്രീയക്കാരെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രാഗിൽ എത്തിയതായി ചെക്ക് റിപ്പബ്ലിക്കിലെ ചില മാധ്യമങ്ങൾ ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2018ലും 2023ലും യുഎസിന്‍റെ ഇന്‍റലിജൻസ് വിഭാഗം നൽകിയ സൂചനകളെ തുടർന്ന് ജർമൻ പൊലീസും ചില റൈസിൻ ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഇന്ത്യയിൽ ഗുജറാത്തിൽ ഇസ്ലാമിക് ഭീകരവാദികൾ ആസൂത്രണം ചെയ്ത വൻ റൈസിൻ ഭീകരാക്രമണ പദ്ധതിയാണ് ഗുജറാത്തിലെ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയതും മൂന്നു മുസ്ലിം ഡോക്റ്റർമാരെ അറസ്റ്റ് ചെയ്തതും. ഇന്ത്യയിൽ വൻ തോതിലുള്ള ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളുമാണ് ഈ ഭീകരർ റൈസിൻ ഉപയോഗിച്ചു പ്ലാൻ ചെയ്തത്. കുടിവെള്ളത്തിൽ, അമ്പലങ്ങളിലെ പ്രസാദങ്ങളിൽ, ഭക്ഷ്യ വസ്തുക്കളിൽ ഒക്കെ റൈസിൻ ചേർത്തു വൻ കൂട്ടക്കൊലയാണ് ഈ മുസ്ലിം ഭീകരർ പ്ലാനിട്ടത്. റൈസിൻ വേർതിരിച്ചെടുത്ത് ഉപയോഗിക്കുന്നതിനുള്ള കൂലങ്കഷമായ ശ്രമത്തിലായിരുന്നു പിടിയിലായ ഈ ഭീകരർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com