
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സ്ഥാനമേറ്റു.
ഗവർണർ താവർചന്ദ് ഗെലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മല്ലികാർജുൻ ഖാർഗെ, പ്രിയാങ്ക ഗാന്ധി, രാഹുൽ എന്നിവരടങ്ങുന്ന പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ദൈവനാമത്തിലാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു ഡികെയുടെ സത്യപ്രതിജ്ഞ.
സത്യ പ്രതിജ്ഞ ചെയ്ത 8 മന്ത്രിമാർ
ജി. പരമേശ്വര - ദളിത് വിഭാഗം
കെ.എച്ച് മുനിയപ്പ - ദളിത് വിഭാഗം
കെ. ജെ. ജോർജ് - മുൻ ആഭ്യന്തര മന്ത്രി
എം.ബി. പാട്ടീൽ - ലിഗായത്ത് സമുദായ
സതീഷ് ജർക്കിഹോളി - പിസിസി വർക്കിങ് പ്രസിഡന്‍റ്
പ്രിയങ്ക് ഖാർഗെ - മല്ലികാർജുൻ ഖാർഗെയുടെ മകൻ
രാമലിംഗ റെഡ്ഡി - മുൻ മന്ത്രി
സമീർ അഹമ്മദ് ഖാൻ - മുസ്ലിം സമുദായാംഗം
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.