പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

യുവതിയുടെ മുഖം മോർഫ് ചെയ്ത് പ്രധാനമന്ത്രിക്കൊപ്പമുള്ളതെന്ന തരത്തിൽ പ്രചരിപ്പിച്ച ഡീപ്‌ഫേക്ക് ചിത്രങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം
The Delhi High Court will urgently consider the petition against CJP leaders.

സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും

Updated on: 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ളതെന്ന തരത്തിൽ തന്‍റെ മുഖം മോർഫ് ചെയ്ത അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കൾക്കെതിരേ യുവതി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചു. സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക, രത്ന സിങ് എന്നിവർക്കെതിരേയാണ് ഹർജി നൽകിയത്.

യുവതിയുടെ മുഖം മോർഫ് ചെയ്ത് പ്രധാനമന്ത്രിക്കൊപ്പമുള്ളതെന്ന തരത്തിൽ പ്രചരിപ്പിച്ച ഡീപ്‌ഫേക്ക് ചിത്രങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ച കോടതി ഹർജി വെള്ളിയാഴ്ച തന്നെ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.

അഭിഭാഷകൻ ഉമേഷ് ശർമയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തിൽ ഇതിനകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഉത്തരവാദികളായവരെ പിടികൂടുന്നതിനോ വൈറലായ ഡീപ്‌ഫേക്ക് ലിങ്കുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനോ തടയുന്നതിനോ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ സമീപകാല പ്രതിഷേധത്തിനിടെ സിജെപി നേതാക്കളും അവരുടെ കൂട്ടാളികളും ചേർന്ന് ഹർജിക്കാരിയുടെ സ്വകാര്യ ചിത്രം അനധികൃതമായി ശേഖരിച്ചെന്നും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീലവും അപകീർത്തികരവുമായ ചിത്രത്തിലേക്ക് അവരുടെ മുഖം മോർഫ് ചെയ്തെന്നും ഹർജിയിൽ ആരോപിക്കുന്നു.

logo
Metro Vaartha
www.metrovaartha.com