

മഴയിൽ മുങ്ങി ഒഡീശ; പ്രളയം ബാധിച്ചത് ഒരു ലക്ഷം പേരെ
ഭുവനേശ്വർ: ഒഡീശയിൽ കനത്ത മഴ മൂലമുണ്ടായ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. പ്രധാന നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടും 6 ജില്ലകളിലായി ഒരു ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. പ്രളയം ബാധിച്ച ജില്ലകളായ ഭദ്രക്, ജാജ്പുർ,കേന്ദ്രപാദ, കിയോഞ്ജർ, നബരംഗ്പുർ, കേരാപുട്ട് എന്നിവിടങ്ങളിൽ 79 രക്ഷാപ്രവർത്തകർ പ്രവൃത്തിക്കുന്നുണ്ട്.
കേന്ദ്രപാദ ജില്ലയിലെ അഞ്ച് ബ്ലോക്കുകളിലും ഒരു നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലുമായി 5,000-ത്തിലധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത കനത്ത മഴയെത്തുടർന്ന്, കിയോഞ്ജർ, നബരംഗ്പൂർ, കോരാപുട്ട് ജില്ലകളിലെ ചില പ്രദേശങ്ങളും ദുരിതത്തിലായെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. നബരംഗ്പൂർ ജില്ലയിൽ 1,622 പേരെയും കോരാപുട്ട് ജില്ലയിൽ 660 പേരെയും ഒഴിപ്പിച്ച് ദുരിതാശ്വാസ ക‍്യാംപുകളിലേക്ക് മാറ്റി.