

അപകടത്തിൽപ്പെട്ട വിമാനം
റൂർക്കല: ഒഡീശയിൽ സ്വകാര‍്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒഡീശയിലെ ഭുവനേശ്വറിൽ നിന്നും റൂർക്കലയിലേക്ക് പോയ സെസ്ന 208 കാരവൻ വിമാനമാണ് ശനിയാഴ്ചയോടെ അപകടത്തിൽപ്പെട്ടത്.
രണ്ടു പൈലറ്റുമാരും 4 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട വിഡിയോയിൽ സംഭവസ്ഥലത്ത് ഫയർ ഉദ‍്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നത് കാണാം.