ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം

അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്
oil tanker explosion in chennai port
oil tanker explosion in chennai port

ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. തൊഴിലാളിയായ തൊണ്ടിയാർപേട്ടിലെ സഹായ തങ്കരാജാണ് മരിച്ചത്.അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നീ മൂന്ന് പേരെ പരിക്കുകളോടെ കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റക്കുറ്റപ്പണിക്കിടെയാണ് ദുരന്തമുണ്ടായത്.

കപ്പലിന്‍റെ എഞ്ചിന് സമീപം ചില അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ തൊഴിലാളികൾ ഗ്യാസ് കട്ടർ ഉപയോഗിച്ചു. ഗ്യാസ് കട്ടറിൽ നിന്നുള്ള തീപ്പൊരി പൈപ്പ് ലൈനിൽ വീഴുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com