kanhaiya kumar
India
കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
മെയ് 17ന് പ്രചാരണത്തിനിടെ ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം
ന്യൂഡല്‍ഹി: പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡല്‍ഹി കോണ്‍ഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അജയ് കുമാർ എന്നയാളാണ് ഡൽഹി പൊലീസിൻ്റെ പിടിയിലായത്. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
മെയ് 17ന് പ്രചാരണത്തിനിടെ ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. ആപ് കൗണ്‍സിലറുമായി യോഗം നടത്തി പുറത്തേക്ക് വന്ന കനയ്യ കുമാറിനെ ചിലര്‍ വന്ന് മാല ചാര്‍ത്തുകയും ഇതിനിടെ ആക്രമണം നടത്തുകയുമായിരുന്നു. ആപ് കൗണ്‍സിലര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

