ഭോപ്പാൽ : നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാലുകുഞ്ഞുങ്ങളിൽ അവശേഷിച്ച മൂന്നെണ്ണത്തിൽ ഒരു ചീറ്റ കുഞ്ഞാണ് ചത്തത്. അസുഖ ബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നമീബിയയിൽ നിന്ന് എത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. 70 വർഷത്തിനു ശേഷം ഇന്ത്യയിൽ ജനിച്ച ചീറ്റകളിൽ ഒന്നായിരുന്നു ഇത്. ആദ്യം ചത്ത ചീറ്റ കുഞ്ഞിന്‍റെ മരണം നിർജലീകരണം മൂലമാണെന്നാണ് നിഗമനം.