
തേജസ്വി യാദവ്
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഗാദാനങ്ങളുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ഒരു വീട്ടിൽ കുറഞ്ഞത് ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുമെന്നാണ് തേജസ്വിയുടെ വാഗ്ദാനം.
സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി എന്ന പദ്ധതിക്കായി പുതിയ നിയമം നടപ്പിലാക്കുമെന്നും തേജസ്വി യാദവ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അധികാരമേറ്റ് 20 മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പദ്ധതി പൂർണമായും നടപ്പിലാക്കുമെന്ന് യാദവ് കൂട്ടിച്ചേർത്തു.