ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രം

പ്രാദേശിക പാർട്ടികളുടെ സഹായം തേടാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു
one nation one election bill 2029 updates

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രം

Updated on

ന്യൂഡൽഹി: 2029 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയും മണ്ഡലപുനർ നിർണയ ബില്ലും പാസാക്കാനുള്ള നീക്കങ്ങൾ ശക്തമായി കേന്ദ്ര സർക്കാർ. മുൻപ് പാർലമെന്‍റിൽ മണ്ഡലപുനർനിർണയ ബിൽ അവതരിപ്പിച്ച് പരാജയപ്പെട്ട സാഹചര്യത്തിൽ കൂടുതൽ പ്രദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി ബില്ല് വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്രമന്ത്രാലയ്തിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി തമിഴ്നാട്ടിൽ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുമായി കേന്ദ്രം ചർച്ച ആരംഭിച്ചതായാണ് വിവരം.

രാജ്യം മുഴുവൻ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ബില്ല് നിലവിൽ 39 അംഗ ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റിയുടെ പരിഗണനയിലാണ്. 2029 ഓടെ നടപടികൾ‌ പൂർത്തിയാക്കാനാണ് നീക്കം. സംസ്ഥാനങ്ങളിലെ നിയമസഭാകളുടെ കാലാവധി വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള സാധ്യതയുമുണ്ട്. പാർലമെന്‍റ് മഴക്കാല സമ്മേളനത്തിന്‍റെ അവസാന വാരത്തോടെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജെപിസി ചെയർമാൻ പി.പി. ചൗധരി അറിയിച്ചു. 

logo
Metro Vaartha
www.metrovaartha.com