ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബിൽ വൈകും

ഞായറാഴ്ച എംപിമാർക്കു നൽകിയ അജൻഡയിൽ നിന്ന് ഇതുസംബന്ധിച്ച രണ്ടു ബില്ലുകളും ഒഴിവാക്കി.
പാർലമെന്‍റിലേക്കും നിയമസഭകളിലേക്കും പഞ്ചായത്തുകളിലേക്കും വരെയുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുക എന്നതാണ് ലക്ഷ്യം | One nation one election explainer
എങ്ങനെ നടപ്പാക്കും 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്'Freepik.com
Updated on

ന്യൂഡൽഹി: പാർലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാൻ നിർദേശിക്കുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കില്ല. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തിങ്കളാഴ്ച സഭയിൽ ബിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച എംപിമാർക്കു നൽകിയ അജൻഡയിൽ നിന്ന് ഇതുസംബന്ധിച്ച രണ്ടു ബില്ലുകളും ഒഴിവാക്കി.

ധനമന്ത്രി നിർമല സീതാരാമൻ അധിക ധനാഭ്യർഥനാ ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് പുതുക്കിയ അജൻഡയിൽ പറയുന്നത്. ഈയാഴ്ച ഒടുവിലാകും തെരഞ്ഞെടുപ്പ് ഏകീകരണ ബിൽ അവതരിപ്പിക്കുകയെന്നാണു സൂചന. ചൊവ്വാഴ്ച അവതരിപ്പിക്കാനുള്ള സാധ്യതയും സർക്കാർ വൃത്തങ്ങൾ തള്ളുന്നില്ല.

രാജ്യസഭയിൽ തിങ്കളാഴ്ച ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തിന്‍റെ ഭാഗമായുള്ള ചർച്ചയാണ്. കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മുൻ രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി തയാറാക്കിയ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾ അംഗീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com