ഭ്രമണപഥത്തിൽ: വൺവെബ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം
ഭ്രമണപഥത്തിൽ: വൺവെബ് വിക്ഷേപണം വിജയം

ചെന്നൈ: വൺവെബ് ഇന്ത്യ 2 ( oneweb 2 ) വിക്ഷേപണം വിജയം. വൺവെബ് 2 ദൗത്യത്തിലൂടെ 36 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം.

ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം) റോക്കറ്റാണു ഉപഗ്രഹങ്ങളെയും വഹിച്ചു കൊണ്ടു കുതിച്ചത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ 72 ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനുള്ള കരാർപ്രകാരമാണ് ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ ദൗത്യം. ആദ്യ ദൗത്യത്തിൽ കഴിഞ്ഞ ഒക്ടോബറിൽ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ കമേഴ്സ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ദൗത്യത്തിനു നേതൃത്വം വഹിച്ചത്.

വിക്ഷേപണത്തിനായി 1000 കോടി രൂപയ്ക്കാണ് ന്യൂസ്പേസ് ഇന്ത്യയും വൺവെബ്ബും തമ്മിൽ കരാർ ഒപ്പുവച്ചത്. മികച്ച ബ്രോഡ്ബാൻഡ് കവറേജിനായിട്ടാണ് ഈ ഉപഗ്രഹങ്ങൾ ഉപയോഗിക്കപ്പെടുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com