onion bomb blast in andhra
ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന ‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ചു; ഒരു മരണം, 6 പേർക്ക് പരുക്ക്

ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന 'ഒനിയൻ ബോംബ്' പൊട്ടിത്തെറിച്ചു; ഒരു മരണം, 6 പേർക്ക് പരുക്ക്

ഏലൂർ സ്വദേശി സുധാകർ ആണ് മരിച്ചത്
Published on

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 6 പേർക്ക് പരുക്കേറ്റു. ഒനിയൻ ബോംബുകളെന്നറിയപ്പെടുന്ന ദീപാവലിക്കുള്ള പ്രത്യേക ബോബുകളാണ് പൊട്ടിയത്. ഇരുചക്ര വാഹനത്തിൽ ബോംബുമായി പോകവെ വണ്ടി ഒരു വളവിൽ ഇടിച്ചു. ഇടിയുടെ ശക്തിയിൽ താഴെ വീണ ബോംബുകൾ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഏലൂർ സ്വദേശി സുധാകർ ആണ് മരിച്ചത്. ഇയാളും സുഹൃത്തും കൂടി ബൈക്കിൽ പടക്കം വാങ്ങിക്കൊണ്ട് പോകുകയായിരുന്നു അപകടം. സമീപത്ത് കൂടിനിന്നിരുന്ന 5 പേർക്കാണ് പരുക്കേറ്റു.

logo
Metro Vaartha
www.metrovaartha.com