ശ്രീരാമ ഭക്തർക്ക് മാത്രമേ ക്ഷണമുള്ളൂ; ഉദ്ധവിന് മറുപടിയുമായി അയോധ്യയിലെ മുഖ്യപുരോഹിതൻ

ശ്രീരാമ ഭക്തരായവർക്ക് മാത്രമാണ് ക്ഷണം. രാമന്‍റെ പേരിൽ ബിജെപി പോരാടുകയാണെന്ന പ്രചരണം തീർത്തും തെറ്റാണ്
ശ്രീരാമ ഭക്തർക്ക് മാത്രമേ ക്ഷണമുള്ളൂ; ഉദ്ധവിന് മറുപടിയുമായി അയോധ്യയിലെ മുഖ്യപുരോഹിതൻ
Updated on

അയോധ്യ: രാമക്ഷേത്രത്തിന്‍റ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് മറുപടി നൽകി അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാത്യ സത്യേന്ദ്ര ദാസ്. ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീരാമ ഭക്തരായവർക്ക് മാത്രമാണ് ക്ഷണം. രാമന്‍റെ പേരിൽ ബിജെപി പോരാടുകയാണെന്ന പ്രചരണം തീർത്തും തെറ്റാണ്. നമ്മുടെ പ്രധാനമന്ത്രിയെ എല്ലായിടത്തും ബഹുമാനിക്കുന്നു. മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഇതു രാഷ്ട്രീയമല്ല. അദ്ദേഹത്തിന്‍റെ ഭക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമനെ തങ്ങളുടെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ മാത്രമാണ് ബിജെപിക്കു മുന്നിൽ അവശേഷിക്കുന്നുള്ളുവെന്ന സഞ്ചയ് റാവുത്തിന്‍റെ പരാമർശം ശ്രീരാമനെ അപമാനിക്കുന്നതാണ് അദ്ദേഹം കുറ്റപ്പെടുത്തി. രാമനിൽ വിശ്വസിച്ചവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. പിന്നെ എനത് വിഢിത്തമാണ് പറയുന്നതെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com