തണുത്തുറഞ്ഞ് ഊട്ടി; താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്

ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്
തണുത്തുറഞ്ഞ് ഊട്ടി; താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്

ഊട്ടി: വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിൽ അതി കഠിന ശൈത്യം. നിലിവൽ ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസാണ്. ഊട്ടിയിലെ സാന്‍ഡിനല്ല റിസർവോയർ പ്രദേശത്ത് സീറോ ഡിഗ്രി സെൽഷ്യസാണ് താപനില. കന്തൽ, തലൈകുന്ത പ്രദേശങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

പ്രദേശവാസികൾക്കും കർഷകർക്കും വെല്ലുവിളിയാണ് ഈ കാലാവസ്ഥ. ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്.പർവ്വതനിരകളിൽ അനവസരത്തിലുള്ള കൊടുംതണുപ്പ് പരിസ്ഥിതിപ്രവർത്തകരേയും ആശങ്കപ്പെടുത്തുന്നുണ്ട്. ആഗോളതാപനത്തിന്‍റെ പരിണിതഫലമാണ് ഊട്ടിയിലെ അതിശൈത്യമെന്നാണ് പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് പഠനങ്ങൾ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com