പോത്ത് കുറുകെ ചാടി; ഊട്ടിയിലെ പൈതൃക ട്രെയിന്‍ പാളം തെറ്റി, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നീലഗിരി ജില്ലയിലെ ഉദഗമണ്ഡലത്തിനും (ഊട്ടി) ഇടയിലാണ് നീലഗിരി മൗണ്ടേന്‍ റെയില്‍വേ സർവീസ് നടത്തുന്നത്
പോത്ത് കുറുകെ ചാടി; ഊട്ടിയിലെ പൈതൃക ട്രെയിന്‍ പാളം തെറ്റി, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഊട്ടി: ഊട്ടിയിലെ പൈതൃക ട്രെയിന്‍ മേട്ടുപ്പാളയത്ത് പാളം തെറ്റി. പോത്ത് കുറുകെ ചാടിയിതിനെ തുടര്‍നാണ് ട്രെയിൻ പാളം തെറ്റിയത്. ആർക്കും പരിക്കില്ല. ഊട്ടി റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുമ്പ് ഫെര്‍ണ്‍ഹില്ലിന് സമീപം പോത്തുകള്‍ ട്രാക്ക് മുറിച്ചുകടക്കുന്നത് കണ്ട ഡ്രൈവര്‍ ബ്രേക്ക് ഇട്ടെങ്കിലും പോത്തിനെ ഇടിക്കുകയായിരുന്നു.

ട്രെയിനിൽ 220 യാത്രക്കാരുണ്ടായിരുന്നതായും ഇതിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സുരഷിതരാക്കിയ യാത്രക്കാരെ ബസ് മാർഗം ഊട്ടിയില്‍ എത്തിക്കുകയായിരുന്നു. നീലഗിരി ജില്ലയിലെ ഉദഗമണ്ഡലത്തിനും (ഊട്ടി) ഇടയിലാണ് നീലഗിരി മൗണ്ടേന്‍ റെയില്‍വേ സർവീസ് നടത്തുന്നത്. സംഭവത്തിൽ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വളരെ പ്രശസ്തി ആർജിച്ച പൈതൃക ട്രെയിനിന് ആരാധകർ ഏറെയാണ്. മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 7:10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12:30 നാണ് ഊട്ടിയിലെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com