ഊട്ടിയിൽ ഗതാഗത നിയന്ത്രണം; മാർഗ നിർദേശവുമായി ജില്ലാ ഭരണകൂടം

വലിയ വാഹനങ്ങളും 12 സീറ്റു മുതലുള്ള വാനുകളം ഊട്ടി നഗരത്തിലേക്ക് കടത്തി വിടില്ലെന്നാണ് നിയന്ത്രണ ഉത്തരവിൽ വ്യക്തമാക്കുന്നത്
ooty traffic restrictions may 2026

ഊട്ടിയിൽ ഗതാഗത നിയന്ത്രണം; മാർഗ നിർദേശവുമായി ജില്ലാ ഭരണകൂടം

Updated on: 

ഊട്ടി: വിനോദ സഞ്ചാരികളുടെ പറുദീസയായ ഊട്ടിയിൽ വെള്ളിയാഴ്ച (മേയ് 1) മുതൽ ഗതാഗത നിയന്ത്രണം. ആളുകളുടെ വരവ് കൂടിയതോടെയാണ് ജില്ലാ ഭരണ കൂടത്തിന്‍റെ നീക്കം. വലിയ വാഹനങ്ങളും 12 സീറ്റു മുതലുള്ള വാനുകളം ഊട്ടി നഗരത്തിലേക്ക് കടത്തി വിടില്ലെന്നാണ് നിയന്ത്രണ ഉത്തരവിൽ വ്യക്തമാക്കുന്നത്.

മേട്ടുപ്പാളയത്തു നിന്നുള്ള വാഹനങ്ങൾ കൂനൂർവഴി ഊട്ടിയിലേക്ക് പോകണം. ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തക്കുള്ള വാഹനങ്ങൾ കോത്തഗിരി വഴിയും ഗുഡല്ലർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പഴയ ഹിന്ദുസ്ഥാൻ ഫോട്ടോ കമ്പനിക്കു മുൻപിൽ നിർത്തിയിട്ട് സഞ്ചാരികൾ സർക്യൂട്ട് ബസിൽ യാത്ര ചെയ്യണം.

ചെറിയ വാഹനങ്ങൾക്ക് തലകുന്ത, ഫോറസ്റ്റ് ഗേറ്റ് വഴി ഊട്ടിയിലേക്കെത്താം. മസിനഗുഡി കല്ലട്ടി വഴി സഞ്ചാരികൾക്ക് ഊട്ടിയിലേക്ക് വരുന്നത് നിരോധിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com