ഓപ്പറേഷൻ കലാനേമി; ബംഗ്ലാദേശികൾ ഉൾപ്പെടെ 14 ആത്മീയ നേതാക്കളെ പിടികൂടി ഉത്തരാഖണ്ഡ് സർക്കാർ

ജൂലൈയിലാണ് ഓപ്പറേഷൻ കലാനേമി ആരംഭിച്ചത്
Operation Kalanemi 14 Fake Babas Arrested In Uttarakhand

ഓപ്പറേഷൻ കലാനേമി; ബംഗ്ലാദേശികൾ ഉൾപ്പെടെ 14 ആത്മീയ നേതാക്കളെ പിടികൂടി ഉത്തരാഖണ്ഡ് സർക്കാർ

representative image

Updated on

ഡെറാഡൂൺ: വ്യാജ ബാബമാരെ പിടികൂടാനായി ആരംഭിച്ച ഓപ്പറേഷൻ കലാനേമി പ്രകാരം 14 പേരെ ഉത്തരാഖണ്ഡ് സർക്കാർ അറസ്റ്റു ചെയ്തു. ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആളുകളെ വഞ്ചിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് അറസ്റ്റിലായത്.

ജൂലൈയിൽ ആരംഭിച്ച ഈ ഓപ്പറേഷൻ പ്രകാരം, ആളുകളെ അഴിമതിയിലേക്ക് ആകർഷിക്കുന്ന വ്യാജ ആത്മീയ നേതാക്കളെ ഉത്തരാഖണ്ഡിലുടനീളം അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഓപ്പറേഷൻ കലനേമി പ്രകാരം പൊലീസ് 5,500-ലധികം വ്യക്തികളെ ചോദ്യം ചെയ്തതായും അവരിൽ 1,182 പേർക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ) പത്രസമ്മേളനത്തിൽ പറഞ്ഞു.

മാത്രമല്ല, നേപ്പാൾ വംശജരായ ആളുകൾ അവരുടെ ഐഡന്‍റിറ്റി മറച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദത്തിലേക്ക് പെൺകുട്ടികളെ പ്രേരിപ്പിക്കുക, മതപരിവർത്തനത്തിന് പ്രോത്സാഹിപ്പിക്കുക, ചില കേസുകളിൽ സോഷ്യൽ മീഡിയയിൽ ആളുകൾ പേര് മാറ്റി മതപരിവർത്തനത്തിനും പ്രോത്സാഹിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com