
ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. സുഡാനിൽ നിന്നും ഇന്ത്യക്കാരുടെ 2 സംഘം കൂടി സുരക്ഷിതമായി ജിദ്ദയിലെത്തി.
പോര്‍ട്ട് സുഡാനില്‍ നിന്നും 135 പേരുടെ സംഘമാണ് വ്യോമസേന വിമാനത്തില്‍ എത്തിയത്. സുഡാനിൽ നിന്നും എത്തുന്ന ഒൻപതാമത്തെ സംഘമാണിത്. കേന്ദ്ര മന്ത്രി വി മുരളീധരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.